അശരണരും ആലംബഹീനരുമായ രോഗികൾക്കും, നിർധനരായ കുട്ടികളുടെ വിദ്യാഭ്യാസത്തിനും സഹായമായി, സഹകാരികളുടെയും ഈ ബാങ്കിലെ ജീവനക്കാരുടെയും സംഭാവന ഉപയോഗപ്പെടുത്തി ഈ പദ്ധതി നടപ്പാക്കി വരുന്നു. കാൻസർ പോലെ മാരക രോഗം ബാധിച്ച നിരവധി സഹോദരങ്ങൾ നമ്മുടെ ഇടയിൽ ചികിത്സ ചെലവ് താങ്ങാനാകാതെ വിഷമിക്കുന്നു. സാമൂഹ്യ പ്രതിബദ്ധതയോടെ ഇവരെ സഹായിക്കേണ്ടതല്ലേ? നിരവധി ആളുകൾക്ക് ഇതിനോടകം സഹായം നൽകാൻ കഴിഞ്ഞിട്ടുണ്ട്.ഈ ഉദ്യമത്തിൽ എല്ലാ സഹകാരി സുഹൃത്തുക്കളുടെയും സഹായം അഭ്യർത്ഥിക്കുന്നു.