ഏലം കർഷകരെ സഹായിക്കുന്നതിനായി സംസ്ഥാന സർക്കാരിന്റെ മിഷൻ 616 പദ്ധതി അനുസരിച്ചു ഐ സി ഡി പി ഫേസ് 2 ഇടുക്കിയുടെ ധന സഹായത്തോടെ കാർഡമം  ഡ്രയർ ആൻഡ് പ്രോസസിങ് യൂണിറ്റ് പ്രവർത്തനം നടത്തുന്നു. കൃഷിക്കാർക്ക് ഉത്തരവാദിത്വത്തോടെ ഏലക്ക ഉണങ്ങി നൽകുവാനും പച്ച ഏലക്ക ഉയർന്ന വിലക്ക് വാങ്ങുവാനും കഴിയും. കൂടാതെ ഉല്പന്നത്തിന്റെ ഈടിന്മേൽ വായ്‌പാ സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. ഏലം കർഷകർക്ക് വേണ്ട മാർഗ നിർദ്ദേശങ്ങളും സഹായവും ഈ യൂണിറ്റ് വഴി നൽകുന്നതാണ്.