
ഉടുമ്പൻചോല താലൂക്കിൽ ഇരട്ടയാർ വില്ലേജിലും , ഇടുക്കി താലൂക്കിൽ തങ്കമണി വില്ലേജിലുമായി ഇരട്ടയാർ ആറിന്റെ പടിഞ്ഞാറും വടക്കും പ്രദേശങ്ങളും , കുപ്പച്ചാംപടി തോടിനും കാമാക്ഷി അമ്പലമേടിനും പാറക്കടവിൽ നിന്നും നേരെ ഇടുക്കി റോഡിനു കിഴക്കു ഭാഗവും ഉൾപ്പെട്ട പ്രദേശങ്ങൾ ഉൾക്കൊള്ളുന്ന ശാന്തിഗ്രാം കേന്ദ്രമാണ് 1966 ആഗസ്ത് മാസം 5 - )o തീയതി കെ 280 )o നമ്പർ ശാന്തിഗ്രാം സർവീസ് സഹകരണ സംഘം രജിസ്റ്റർ ചെയ്യപ്പെട്ടു. സംഘത്തിന്റെ പ്രവർത്തനം 18 - 08 -1966 ൽ ആരംഭിച്ചു.
ഇരട്ടയാർ കാമാക്ഷി പഞ്ചായത്തുകളിലായി ഉദ്ദേശം 4600 ഹെക്ടർ വിസ്‌തീർണമുള്ള ഈ ബാങ്കിന്റെ പ്രവർത്തന പരിധിയിൽ ജനസംഖ്യ 36000 ആണ്. ഇതിൽ 80 ശതമാനവും ചെറുകിട നാമമാത്ര കർഷകരാണ്.
2016 മാർച്ചു മാസം ഈ ബാങ്കിൽ 12818 124.൪൯ ലക്ഷം രൂപയുടെ ഓഹരി മൂലധനവും ഉണ്ട്. പ്രവർത്തന മൂലധനം 6177.01 ലക്ഷം രൂപയാണ്. വിവിധയിനം നിക്ഷേപങ്ങളിലായി 230.20 ലക്ഷം രൂപ നിക്ഷേപവും 4962.39 ലക്ഷം രൂപ വായ്‌പ ബാക്കി നില്പുണ്ട്. കൂടുതൽ സേവന ലഭ്യത ഉറപ്പാക്കിയുള്ള പ്രവർത്തനം വഴി കൂടുതൽ ജനവിശ്വാസം ആർജിക്കുന്നതിനും നിക്ഷേപം വർധിപ്പിക്കുന്നതിനും കഴിഞ്ഞിട്ടുണ്ട്.
ശാന്തിഗ്രാമിലുള്ള ഹെഡ് ഓഫീസ് കൂടാതെ ചെമ്പകപ്പാറയിലും, ഈട്ടിത്തോപ്പിലും നെല്ലിപ്പാറയിലും ബ്രാഞ്ച് ഓഫീസുകൾ പ്രവർത്തിക്കുന്നുണ്ട്. കൂടാതെ ബാങ്കിനോട് അനുബന്ധിച്ചു ഹെഡ് ഓഫീസിലും നെല്ലിപ്പാറ ബ്രാഞ്ചിലും നീതി സ്റ്റോർ , വളം , കീടനാശിനി വ്യാപാരം എന്നിവയും ചെമ്പകപ്പാറ ബ്രാഞ്ചിൽ വളം വ്യാപാരവും നടത്തുന്നുണ്ട്.
ബാങ്കിനോട് അനുബന്ധിച്ചു ഒരു സഹകരണ ലൈബ്രറി പ്രവർത്തിച്ചു വരുന്നു. ബാങ്കിലെ ഇടപാടുകാർക്കും, അവരുടെ കുട്ടികൾക്കും റെഫറൻസ് സൗകര്യം ഈ ലൈബ്രറിയിൽ ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ബാങ്കിൽ സേഫ് ഡെപ്പോസിറ് ലോക്കർ സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. വിവാഹവും പൊതുപരിപാടികളും നടത്തുന്നതിനായി എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ആഡിറ്റോറിയം ബാങ്കിനോട് അനുബന്ധിച്ചു നിർമിച്ചിട്ടുണ്ട്. നമ്മുടെ നാട്ടിലെ നിർധനരായ രോഗികളെ സഹായിക്കുന്നതിനായി "സ്നേഹസ്പർശം" എന്ന പേരിൽ ഒരു സഹായനിധി രൂപീകരിച്ചിട്ടുണ്ട്. കൂടാതെ ബാങ്കിന്റെ ഹെഡ് ഓഫീസിൽ ബ്ലഡ് പ്രെഷർ , ഷുഗർ എന്നിവ സൗജന്യമായി പരിശോധിക്കുന്നതിനും, സൗകര്യമൊരുക്കിയിട്ടുണ്ട്. സഹകരണ കാർഷിക മേഖലയിലെ ആനുകാലിക സംഭവവികാസങ്ങളും , പുത്തൻ അറിവുകളും സഹകാരികൾക്കു പകർന്നു നൽകുന്നതിനായി "സഹകാരിസന്ദേശം" എന്ന പേരിൽ ഒരു ത്രൈമാസ ബുള്ളറ്റിൻ ബാങ്ക് പ്രസിദ്ധീകരിച്ചു തുടങ്ങിയിട്ടുണ്ട് . കൂടാതെ ഏലാം കർഷകരെ സഹായിക്കാൻ കാർഡമം ഡ്രയർ യൂണിറ്റിന്റെ പ്രവർത്തനവും ആരംഭിച്ചിട്ടുണ്ട്.